കണ്ണൂർ
ഗണേശോത്സവം; തളിപ്പറമ്പിൽ ഇന്ന് ഗതാഗത നിയന്ത്രണംh
ഗണേശോത്സവ സമിതിയുടെ നേതൃത്വത്തിൽ ഗണേശോത്സവം നടക്കുന്നതിനാൽ ബുധനാഴ്ച നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. വിഗ്രഹ നിമജ്ജന ഘോഷയാത്ര ഉള്ളതിനാലാണ് നിയന്ത്രണമെന്ന് പോലീസ് പറഞ്ഞു.
തൃച്ചംബരത്ത് നിന്ന് കുപ്പത്തേക്കാണ് ഘോഷയാത്ര. വൈകീട്ട് നാലു മുതൽ ഏഴ് വരെയാണ് നിയന്ത്രണം. ആലക്കോട്, ശ്രീകണ്ഠപുരം ഭാഗത്ത് നിന്നുള്ള വാഹനങ്ങളെ ദേശീയ പാതയിലേക്ക് കടത്തി വിടില്ല.
ചിന്മയ വിദ്യാലയം റോഡിലൂടെയാണ് ഈ ഭാഗത്തുള്ള വാഹനങ്ങൾ പോകേണ്ടത്. കണ്ണൂർ ഭാഗത്ത് നിന്നുള്ള വാഹനങ്ങൾ എഴാംമൈൽ – കൂവോട്- പട്ടുവം റോഡ് വഴി പയ്യന്നൂരിലേക്ക് പോകണം. റോഡരികിൽ വാഹനങ്ങൾ നിർത്തിയിടുന്നത് തടയുമെന്നും പേലീസ് അറിയിച്ചു.