കണ്ണൂർ

ശ്രീകണ്ഠാപുരം ഇരിട്ടി സംസ്ഥാനപാതയിൽ കാറും മിനി ഗുഡ്സ് വാഹനവും തമ്മിൽ കൂട്ടിയിടിച്ച് അപകടം.

ശ്രീകണ്ഠാപുരം ഇരിട്ടി സംസ്ഥാനപാതയിൽ കോട്ടൂർ വിഷ്ണു ക്ഷേത്രത്തിനു സമീപത്ത് കാറും മിനി ഗുഡ്സ് വാഹനവും തമ്മിൽ കൂട്ടിയിടിച്ച് അപകടം.

ഇരിക്കൂറിൽ നിന്നും ശ്രീകണ്ഠാപുരംത്തേക്ക് വരികയായിരുന്ന KL 59 M 35 15 എന്ന നമ്പറിലുള്ള കാറും ശ്രീകണ്ഠാപുരത്ത് നിന്നും ഇരിക്കൂറിലേയ്ക്ക് പോവുകയായിരുന്ന KL59 W 4890 എന്ന നമ്പറിലുള്ള മിനി ഗുഡ്സ് വാഹനവും തമ്മിലാണ് കൂട്ടിയിടിച്ചത്. കാറിന്റെ മുൻഭാഗം ഭാഗികമായി തകർന്നു. മിനി ഗുഡ്സ് വാഹനത്തിന്റെ സൈഡും ഭാഗികമായി തകർന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. സംസ്ഥാന പാതയിൽ ഈ സ്ഥലത്തെ വളവ് നിരവധി അപകടങ്ങൾ വരുത്തിയിട്ടുണ്ട്. ഈ വളവ് നിവർത്തണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close