കണ്ണൂർ

ഡോ. ഹെർമ്മൻ ഗുണ്ടർട്ട് അവാർഡ് മാതൃഭൂമി അഞ്ചരക്കണ്ടി ലേഖകൻ എ കെ.സുരേന്ദ്രന്

തലശ്ശേരി: തലശ്ശേരി പ്രസ്സ് ഫോറം മേരി മാതാട്രസ്റ്റിന്റെ സഹകരണത്തോടെ ഏർപ്പെടുത്തിയ ഡോ-ഹെർമൻ ഗുണ്ടർട്ട് സ്മാരക പത്രപ്രവർത്തക അവാർഡിന് മാതൃഭൂമി അഞ്ചരക്കണ്ടി ലേഖകൻ എ.കെ.സുരേന്ദ്രൻ അർഹനായി.

10001 രൂപയും ശിലാഫലകവും പ്രശസ്തിപത്രവുമാണ് അവാർഡ്.സെപ്റ്റംബർ ആദ്യവാരം തലശ്ശേരിയിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും.

ദുരിതക്കടൽ നീന്തി ചന്ദ്രികയുടെ കുടുംബം എന്ന വാർത്തയാണ് അവാർഡിന് പരിഗണിച്ചത്.
കെ.ടി.ശശി,മട്ടന്നൂർ സുരേന്ദ്രൻ,ടി.കെ.ഡി.മുഴപ്പിലങ്ങാട് എന്നിവരാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്.

പ്രസ്‌ഫോറം പ്രസിഡന്റ് നവാസ് മേത്തർ,സെക്രട്ടറി എൻ.സിറാജുദ്ദീൻ,ഫാ.ജി.എസ്.ഫ്രാൻസിസ്,ടി.കെ.ഡി.മുഴപ്പിലങ്ങാട് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

34 വർഷമായി പത്രപ്രവർത്തന രംഗത്ത് പ്രവർത്തിച്ചു വരികയാണ് സുരേന്ദ്രൻ. മാതൃഭൂമിയുടെ അഞ്ചരക്കണ്ടി ലേഖകനായി 1988ൽ പ്രവർത്തനം തുടങ്ങി. ഗ്രാന്മ ഐക്കൺ അവാർഡ്‌,ക്ഷീരോല്പാദക സഹകരണസംഘം പുരസ്കാരം, ലയൺസ് ക്ലബ്ബ് പുരസ്കാരം, വിവിധ ലേഖന പുരസ്കാരങ്ങൾ തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.
ഭാര്യ: പി.പി.പ്രേമലത. മക്കൾ: ഡോ. സായൂജ്, സ്വാതി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close