കണ്ണൂർ
15കുപ്പിവിദേശമദ്യവുമായി യുവാവ് പിടിയിൽ
തളിപ്പറമ്പ:15കുപ്പിവിദേശമദ്യവുമായി യുവാവ് പിടിയിൽ. പ്രിവന്റീവ് ഓഫീസർ അഷറഫ് എം വി യും പാർട്ടിയും ഹൈവേ പട്രോളിംഗിന്റെ ഭാഗമായി കണ്ണൂർ – തളിപ്പറമ്പ ദേശീയ പാതയിൽ നടത്തിയ പരിശോധനയിലാണ് പിടികൂടിയത്.
വളപ്പട്ടണം പാലത്തിന് സമീപം വെച്ച് അളവിൽ കൂടുതൽ വിദേശമദ്യം (7.5 ലിറ്റർ) കൈവശം വെച്ച കുറ്റത്തിന് ബിഫിൻ ജോസ് എന്നയാളുടെ പേരിൽ കേസെടുത്തു. പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ ശരത്ത് കെ, വിനീത് പി.ആർ, സോൾ ദേവ് എന്നിവർ ഉണ്ടായിരുന്നു.