ഇരിട്ടികണ്ണൂർ

ഉളിക്കൽ- അറബി – പേരട്ട റോഡിൻ്റെ പ്രവർത്തി പുനരാരംഭിക്കുന്നു.

അറബി : ഉളിക്കൽ- അറബി – പേരട്ട റോഡിൻ്റെ പ്രവർത്തി പുനരാരംഭിക്കുന്നു. കേയാ പറമ്പിൽ ഗുഹ കണ്ടതു മുതൽ പ്രവൃത്തി നിർത്തിവെച്ചിരിക്കുകയായിരുന്നു. റോഡ് കമ്മിറ്റിക്കു വേണ്ടി മന്ത്രിയെ നേരിട്ടു കാണുകയും ദേശീയ പാത വിഭാഗം ചീഫ് എഞ്ചിനിയർക്ക് പരാതി നല്കുകയും ചെയ്തിരുന്നു.

ദേശീയപാതാ വിഭാഗം ചീഫ് എഞ്ചിനിയർ അശോക് കുമാർ, സൂപ്രണ്ടിംഗ് എക്സിക്യൂട്ടീവ് എഞ്ചിനിയർ ദിലിപ് കുമാർ, എക്സിക്യൂട്ടീവ് എഞ്ചിനിയർ ഹരീഷ്, അസിസ്റ്റൻറ് എഞ്ചിനിയർ പ്രശാന്ത് എന്നിവർ ഇന്ന് റോഡ് സന്ദർശിച്ചു.തിങ്കളാഴ്ച മുതൽ, ഗുഹകണ്ടെത്തിയ കേയാപറമ്പ് മുതൽ പ്രവർത്തി തുടങ്ങുമെന്ന് ചീഫ് എഞ്ചിനിയർ അശോക് കുമാർ അറിയിച്ചു. സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയുടെ ശ്രദ്ധയിൽ വിഷയം കൊണ്ടു വരികയും മന്ത്രിയുടെ ഓഫീസ് ഇടപെടുകയും ചെയ്തിരുന്നു. അതിൻ്റെ ഭാഗമായാണ് ഉദ്ദ്യോഗസ്ഥർ ഇന്ന് പ്രസ്തുത സ്ഥലം സന്ദർശിക്കുകയും തീരുമാനം പ്രഖ്യാപിക്കുകയും ചെയ്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close