കേരളം

അയൽവാസിയുടെ കാറിന് തീയിടുന്നതിനിടെ പൊള്ളലേറ്റ വയോധികൻ ഗുരുതരാവസ്ഥയിൽ

കോട്ടയം: കറുകച്ചാൽ മാന്തുരുത്തിയിൽ വീടിന് മുന്നില്‍ നിർത്തിയിട്ടിരുന്ന കാറിന് അയൽവാസി തീയിട്ടതായി പരാതി. കണ്ണമ്പള്ളി ടോമിച്ചന്റെ കാറിന് അയല്‍വാസിയായ ചന്ദ്രശേഖരനാണ് തീയിട്ടത്. തീയിടുന്നതിനിടയിൽ പൊള്ളലേറ്റ ചന്ദ്രശേഖർ(76) കോട്ടയം മെഡിക്കല്‍ കോളേജിൽ ചികിത്സയിലാണ്.

വ്യാഴാഴ്ച രാത്രി എഴുമണിയോടെയായിരുന്നു കാറിന് തീയിട്ടത്. വീട്ടുമുറ്റത്തു നിന്നും തീയും പുകയും ഉയരുന്നത് കണ്ട് വീട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ കാറിന്റെ ഒരു വശത്തും ജനലിനും തീപിടിച്ചത് കണ്ടത്. സമീപത്ത് പൊള്ളലേറ്റ് ചന്ദ്രശേഖറും ഉണ്ടായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close