ഇരിട്ടി

പത്തു കുപ്പി വിദേശ മദ്യവുമായി ആറളം സ്വദേശി പേരാവൂർ എക്സൈസിന്റെ പിടിയിൽ.

പേരാവൂർ : അനുവദനീയമായ അളവിൽ കൂടുതൽ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം കൈവശം വച്ചതിന് ആറളം സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി.പത്തു കുപ്പി (അഞ്ചു ലിറ്റർ) ഇന്ത്യൻ നിർമ്മിത വിദേശമദ്യം പിടിച്ചെടുത്തു. ആറളം മനോളി വീട്ടിൽ ജിതൻ എ൦ ആണ് ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി പിടിയിലായത്.

എക്സൈസ് ഇൻ്റലിജൻസിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഞായറാഴ്ച ഉച്ചക്ക് പേരാവൂർ എക്സൈസ് സംഘം കേളകം ഭാഗത്ത് നടത്തിയ റെയ്ഡിലാണ് ഇയാൾ പിടിയിലായത്.  എക്സൈസ് ഇൻസ്പെക്ടർ എ കെ വിജേഷിൻ്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ എം പി സജീവൻ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ സി എം ജയിംസ്, സിവിൽ എക്സൈസ് ഓഫീസർമാരായ മജീദ് കെ എ, പി എസ് ശിവദാസൻ, പി ജി അഖിൽ എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close