ഇരിട്ടി

തില്ലങ്കേരി ഗ്രാമപഞ്ചായത്തില്‍ നിലാവ് പദ്ധതിയുടെ ഭാഗമായി വൈദ്യുത ലൈന്‍ വലിക്കുന്ന പ്രവര്‍ത്തി ആരംഭിച്ചു.

തില്ലങ്കേരി: ഗ്രാമപഞ്ചായത്തില്‍ നിലാവ് പദ്ധതിയുടെ ഭാഗമായി വൈദ്യുത ലൈന്‍ വലിക്കുന്ന പ്രവര്‍ത്തി ആരംഭിച്ചു.കെ.എസ്.ഇ.ബി മട്ടന്നൂര്‍, കാക്കയങ്ങാട് സെക്ഷനുകളുടെ നേതൃത്വത്തിലാണ് തില്ലങ്കേരി ഗ്രാമപഞ്ചായത്തില്‍ നിലാവ് പദ്ധതിയുടെ ഭാഗമായി തെരുവു വിളക്കുകള്‍ സ്ഥാപിക്കുന്നത്.ഇതിനാവശ്യമായ വൈദ്യുത ലൈന്‍ വലിക്കുന്ന പ്രവര്‍ത്തിയാണ് ആരംഭിച്ചത്.ആദ്യ ഘട്ടത്തില്‍ പഞ്ചായത്തില്‍ നൂറോളം തെരുവുവിളക്കുകളാണ് സ്ഥാപിക്കുന്നത്.നേരത്തെ വഴി വിളക്കില്ലാത്ത പ്രദേശങ്ങളില്‍ ജനകീയ പങ്കാളിത്തത്തോടെ വഴി വിളക്കുകള്‍ സ്ഥാപിച്ച് തില്ലങ്കേരി വേറിട്ട മാതൃക കാട്ടിയിരുന്നു. വൈദ്യുത ലൈന്‍ വലിക്കുന്ന പ്രവര്‍ത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീമതി, വൈസ് പ്രസിഡന്റ് അണിയേരി ചന്ദ്രന്‍, മറ്റ് വാര്‍ഡ് അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ വിലയിരുത്തി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close