ഇരിട്ടി

പാല്‍ച്ചുരത്തില്‍ തള്ളിയ മാലിന്യം തിരിച്ചെടുപ്പിച്ചു,പതിനായിരം രൂപ പിഴയും.

കൊട്ടിയൂര്‍: പാല്‍ച്ചുരം ഒന്നാം ഹെയര്‍പിന്‍ വളവിനു സമീപം മാലിന്യം തള്ളിയ സംഭവത്തില്‍ പിഴ ഈടാക്കി കൊട്ടിയൂര്‍ പഞ്ചായത്ത്.വയനാട് വാഴവട്ട സ്വദേശിക്കാണ് പതിനായിരം രൂപ പിഴ ഈടാക്കി മാലിന്യം തിരിച്ചെടുപ്പിച്ചത്. ഡിസംബര്‍ 31ന് രാത്രി അമ്ബായത്തോട് ബോയ്സ് ടൗണ്‍ റോഡില്‍ പാല്‍ചുരം ഒന്നാം ഹെയര്‍പിന്‍ വളവിനു സമീപത്തെ തോട്ടിലാണ് ഇരുപതോളം ചാക്കുകളിലായി മാലിന്യം കൊണ്ടുതള്ളിയത്. പ്ലാസ്റ്റിക്, കാര്‍ഡ്​ബോര്‍ഡുകള്‍, തുടങ്ങിയ മാലിന്യങ്ങളാണ് ഇവിടെ കൊണ്ടുതള്ളിയിരുന്നത്. ഇതേ തുടര്‍ന്ന് നാട്ടുകാര്‍ പൊലീസിലും പഞ്ചായത്തിലും വിവരമറിയിക്കുകയും സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. കൊണ്ടുതള്ളിയ മാലിന്യത്തില്‍നിന്ന്​ വയനാടുള്ള ഒരു ഫര്‍ണിച്ചര്‍ കടയുടെ ബില്‍ ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് വയനാട് വാഴവട്ടയിലെ സ്ഥാപനത്തിലെ മാലിന്യമാണ് തള്ളിയതെന്ന് കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് സ്ഥാപന ഉടമ ജിഷ്ണുരാജിന് കൊട്ടിയൂര്‍ പഞ്ചായത്ത് പതിനായിരം രൂപ പിഴ ഈടാക്കി. തള്ളിയ മാലിന്യങ്ങള്‍ തിരിച്ചെടുപ്പിക്കുകയും ചെയ്തിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close