കണ്ണൂർ

പ്രീ പ്രൈമറി സ്കൂൾ താലോലം പദ്ധതി ഇടവേലി ഗവൺമെന്റ് എൽ പി സ്കൂളിൽ ഉദ്ഘാടനം ചെയ്യ്തു

കണ്ണൂർ : പ്രീ പ്രൈമറി സ്കൂൾ താലോലം പദ്ധതി ഇടവേലി ഗവൺമെന്റ് എൽ പി സ്കൂളിൽ ഉദ്ഘാടനം ചെയ്യ്തു . സർവ്വശിക്ഷാ കേരളയുടെ നേതൃത്വത്തിലാണ് ജില്ലയിലെ വിവിധ സ്കൂളുകളിൽ പദ്ധതി നടപ്പാക്കുന്നത്. വായനാമൂല ,പാവമൂല, സംഗീത മൂല, ചിത്രമൂല, ഗണിത മൂല തുടങ്ങിയ ഏഴ് കേന്ദ്രങ്ങൾ ക്ലാസ് മുറികളിൽ ഒരുക്കിയും കുട്ടികൾക്ക് കണ്ട് പഠിക്കാൻ വിവിധ പഠനോപകരണങ്ങൾ സ്ഥാപിച്ചും ആണ് താലോലത്തിന്റെ പ്രവർത്തനങ്ങൾ നടക്കുക .

എസ് എസ് കെ ഇടവേലി സ്കൂളിന് അനുവദിച്ച താലോലം പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.രാജേഷ് നിർവ്വഹിച്ചു. വാർഡ് മെമ്പർ വത്സാ ജോസ് അദ്ധ്യക്ഷയായി. സ്കൂൾ മാനേജിംഗ് കമ്മിറ്റി ചെയർമാൻ കെ.ബി. ഉത്തമൻ , എസ് എസ് കെ. പഞ്ചായത്ത് കോ: ഓർഡിനേറ്റർ ജസ്റ്റിൻ ജോർജ് , അധ്യാപക പ്രതിനിധി ടി.ഡി വിൻസന്റ് , തുടങ്ങിയവർ സംസാരിച്ചു പ്രധാന അദ്ധ്യാപകൻ എൻ ജെ ബെന്നി സ്വാഗതവും പ്രീ പ്രൈമറി അദ്ധ്യാപിക ബിന്ദു ജോൺ നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close