ഇരിട്ടി
കശുവണ്ടിക്ക് 200 രൂപ തറവില നിശ്ചയിച്ച് സർക്കാർ സംഭരിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് സജീവ് ജോസഫ് എം.എൽ.എ.
പയ്യാവൂർ: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കശുമാവ് കർഷകരെ സംരക്ഷിക്കുന്നതിന് കശുവണ്ടിക്ക് 200 രൂപ തറവില നിശ്ചയിച്ച് സർക്കാർ സംഭരിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് സജീവ് ജോസഫ് എം.എൽ.എ. പറഞ്ഞു.
പയ്യാവൂർ മണ്ഡലം കോൺഗ്രസ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഇ.കെ.കുര്യൻ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റുമാരായ ജിത്തു തോമസ്, ഷീംസ്, കുഞ്ഞുമോൻ കുഴിവേലി, സി.പി.ജോസ്, ബ്ലോക്ക് പഞ്ചായത്തംഗം പി.ആർ.രാഘവൻ, ബിജു കാരാകുന്നൻ, ജേക്കബ് പനന്താനം, കുര്യാക്കോസ് തെരുവത്ത്, മാത്യു ടി.സഖറിയാസ്, വിനിൽ സി.മാത്യു, ഷാജി പാട്ടശ്ശേരി തുടങ്ങിയവർ സംസാരിച്ചു.