ഇരിട്ടി

ബോംബ് സ്ഫോടനം ഉണ്ടായതായി വ്യാജ പ്രചരണം.

ഇരിട്ടി : ഇരിട്ടി ആറളത്തെ ആർ. എസ്. എസ് വിഭാഗ് കാര്യകാരി സദസ്യൻ സജീവന്റെ വീട്ടിൽ ബോംബ് സ്ഫോടനം ഉണ്ടായതായി വ്യാജ പ്രചരണം. മേഖലയിൽ രൂക്ഷമായ കാട്ടാന ശല്യവും, കുരങ്ങ് ശല്യത്തെയും തുടർന്ന് പി.വി. സി പടക്കം പൊട്ടിച്ചതാണ് ബോംബ് സ്ഫോടനമെന്ന് ചിത്രീകരിക്കാൻ ശ്രമിച്ചതെന്ന് സജീവൻ പറഞ്ഞു. പ്രചരണത്തിന് കാരണമായ പോപ്പുലർ ഫ്രണ്ട് നേതാക്കൾക്കെതിരെയും വ്യാജ പ്രചരണം നടത്തിയ മാധ്യമങ്ങൾക്കെതിരെയും നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് കൊലപാതക വാർത്ത മറച്ച് വക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close