ഇരിട്ടി

പേരാവൂർ താലൂക്ക് ആശുപത്രിക്ക് സമീപമുള്ള കെട്ടിടം പൊളിച്ചു നീക്കുന്നു; നടപടി ആശുപത്രിയുടെ സ്ഥലം കയ്യെറിയെന്ന നിയമ നടപടിയെ തുടർന്ന്.

പേരാവൂര്‍ താലൂക്ക് ആശുപത്രിയുടെ സ്ഥലം കയ്യേറി നിര്‍മ്മിച്ച കെട്ടിടം പോലീസിൻ്റേയും ഫയർഫോഴ്സിൻ്റേയും സാനിധ്യത്തിൽ പൊളിച്ചു  നീക്കുന്നു . നിലവിലെ അത്യാഹിത വിഭാഗത്തിന് സമീപമുള്ള രണ്ട് സെന്റ് സ്ഥലത്തെ കെട്ടിടമാണ് പൊളിച്ചു നീക്കുന്നത്. പുതിയ ബസ്സ്റ്റാൻഡിൽ നിന്ന് ആശുപത്രിയിലേക്ക് പ്രവേശിക്കുന്ന റോഡിലുള്ള കെട്ടിടമാണ് പൊളിക്കുന്നത്.

ഇവിടെയുള്ള ലാബ്, ഹോട്ടൽ എന്നിവ പൂർണമായും പൊളിക്കും. ആശുപത്രിയുടെ അധീനതയിലുള്ള സ്ഥലം വർഷങ്ങളായി സ്വകാര്യ വ്യക്തി കൈവശം വെച്ചിരിക്കുകയായിരുന്നു. ഇതിന് ആശുപത്രി നിയമനടപടി സ്വീകരിക്കുകയായിരുന്നു. ജില്ലാ കളക്ടറുടെ നിർദേശ പ്രകാരമാണ് കെട്ടിടം പൊളിക്കുന്നത്.

അതിനിടെ കെട്ടിട ഉടമകളുമായി ബന്ധപ്പെട്ടവർ എതിർപ്പുമായി രംഗത്ത് വന്നെങ്കിലും പോലീസ് ഇടപെട്ട് നിയമത്തിന്റെ വഴിയിൽ പോകാൻ ആവശ്യപ്പെട്ട് പിന്തിരിപ്പിച്ചു. തഹസീൽദാർ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥരുടെയും പോലീസിന്റെയും സാന്നിധ്യത്തിലാണ് കെട്ടിടം പൊളിക്കുന്നത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close