കണ്ണൂർ

മൂകാംബികയില്‍ ഒഴുക്കില്‍പെട്ട യുവതിയുടെ മൃതദേഹം കണ്ടെത്തി

മൂകാംബിക ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ നദിയില്‍ ഒഴുക്കില്‍പ്പെട്ട യുവതിയുടെ മൃതദേഹം കണ്ടെത്തി. വിളപ്പില്‍ശാല സ്വദേശി സന്ധ്യയുടെ(42) മൃതദേഹമാണ് കണ്ടെത്തിയത്. ശനിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് കൊല്ലൂരിലെ സൗപര്‍ണിക നദിയില്‍ സന്ധ്യ ഒഴുക്കില്‍പ്പെട്ടത്. നദിയില്‍ വീണ മകനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം.
നദിയില്‍ കുളിക്കാനിറങ്ങിയ മകന്‍ ആദിത്യനാണ് ആദ്യം അപകടത്തില്‍പ്പെട്ടത്. കുട്ടിയെ രക്ഷിക്കാനായി സന്ധ്യയും ഭര്‍ത്താവ് മുരുകനും ഒന്നിച്ച് നദിയിലേക്കിറങ്ങുകയായിരുന്നു. ഇവര്‍ ഒഴുക്കില്‍പ്പെട്ടു. ആദിത്യനും മുരുകനും പാറയില്‍ പിടിച്ച് രക്ഷപെട്ടു. എന്നാല്‍ സന്ധ്യയെ ഒഴുക്കില്‍പ്പെട്ട് കാണാതാവുകയായിരുന്നു. ഇവിടെ നിന്ന് ഒരു കിലോമീറ്റര്‍ അകലെയാണ് മൃതദേഹം വന്നടിഞ്ഞത്. ഉഡുപ്പിയില്‍ നിന്ന് മുങ്ങല്‍ വിദഗ്ധര്‍ ഉള്‍പ്പെടെ എത്തിയിട്ടും കനത്ത മഴയും നദിയിലെ ശക്തമായ ഒഴുക്കും കാരണം സന്ധ്യയെ കണ്ടെത്താനായിരുന്നില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close