കണ്ണൂർ
തലശ്ശേരിയിൽ മയക്കുമരുന്നുമായി അഞ്ചംഗസംഘം പിടിയിൽ.
തലശ്ശേരി: മയക്കുമരുന്നുമായി തലശ്ശേരിയിൽ അഞ്ച് യുവാക്കൾ പൊലീസ് പിടിയിൽ. മുഴപ്പിലങ്ങാട് കുളം ബസാറിലെ അർഷാദ്, വടക്കുമ്പാട് കൂളിബസാർ സ്വദേശികളായ മുഹമ്മദ് സിദാൻ, ജുബിൻ ഫിറാദ്, മുഹമ്മദ് റാഹിൽ, കോടിയേരി ഈങ്ങയിൽ പീടിക സ്വദേശി മുഹമ്മദ് ഫായിസ് എന്നിവരാണ് 2.040 ഗ്രാം എം.ഡി.എം.എയുമായി പിടിയിലായത്. തലശ്ശേരി വിക്ടോറിയ ഹോട്ടലിൽ നിന്നാണ് സംഘത്തെ തലശ്ശേരി പൊലീസ് പിടികൂടിയത്.
ആൻറി നാർക്കോട്ടിക് സ്ക്വാഡും തലശ്ശേരി പൊലീസും ചേർന്ന് ഹോട്ടലിൽ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. പൊലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പ്രതി അർഷാദിന് വീണ് പരിക്കേറ്റു.
ഇയാൾ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഘം ലഹരി ഉപയോഗിക്കാനായി ഹോട്ടലിൽ മുറിയെടുത്തതായാണ് വിവരം. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.