കണ്ണൂർ

ബൈക്കിൽ കടത്താനുള്ള ശ്രമത്തിനിടെ ചന്ദനമുട്ടികളുമായി രണ്ടുപേർ പോലീസ് പിടിയിൽ

പയ്യന്നൂർ: ബൈക്കിൽ കടത്താനുള്ള ശ്രമത്തിനിടെ ചന്ദനമുട്ടികളുമായി രണ്ടുപേർ പോലീസിന്‍റെ പിടിയിൽ. മട്ടന്നൂർ ശിവപുരം സ്വദേശികളായ ബിജു നിവാസിൽ ബാലന്‍റെ മകൻ പി.കെ. ബിജു (37), അണിയേരി ഹൗസിൽ അനന്തന്‍റെ മകൻ അനിൽ(44) എന്നിവരെയാണ് പയ്യന്നൂർ എസ്ഐ കെ.വി. മുരളിയും സംഘവും അറസ്റ്റു ചെയ്തത്.

രാമന്തളി കക്കംപാറ ചിറ്റടിയിൽ നിന്നാണ് ഇവർ ശനിയാഴ്ച വൈകുന്നേരം പിടിയിലായത്. ചന്ദനമുട്ടികളുമായി ബൈക്കിൽ പോകാനുള്ള ശ്രമത്തിനിടയിലാണ് ഇവർ നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. വിവരമറിയി ച്ച​തി​നെ​തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി യ പോ​ലീ​സി​ന്‍റെ പ​രി​ശോ​ധ​ന​യി​ലാ​ണ് ഏ​ഴു കി​ലോ അ​റു​ന്നൂ​റ് ഗ്രാം ​ച​ന്ദ​ന മു​ട്ടി​ക​ൾ ക​ണ്ടെ​ടു​ത്ത​ത്.

 

കൂ​ടു​ത​ലാ​യു​ള്ള ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് ചി​റ്റ​ടി ശ്മ​ശാ​ന​ത്തി​ന് താ​ഴെ​യു​ള്ള കാ​ട്ടി​ൽ​നി​ന്നാ​ണ് ഇ​വ​ർ ച​ന്ദ​നം മു​റി​ച്ച​തെ​ന്ന് സ​മ്മ​തി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ ഇ​വി​ടെ​യെ​ത്തി​യ ഇ​രു​വ​രും മ​റ്റാ​രു​ടേ​യും ശ്ര​ദ്ധ​യി​ൽ​പെ​ടാ​തെ​യാ​ണ് കാ​ടു​പി​ടി​ച്ചു കി​ട​ക്കു​ന്ന പ്ര​ദേ​ശ​ത്തു​ണ്ടാ​യി​രു​ന്ന ച​ന്ദ​നം മു​റി​ച്ച​ത്.

 

അ​നി​ൽ ച​ന്ദ​ന മോ​ഷ​ണ​വും അ​ടി പി​ടി​യു​മു​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യാ​ണെ​ന്നും ബി​ജു​വി​നെ ഇ​യാ​ൾ സ​ഹാ​യി​യാ​യി കൂ​ട്ടി​യ​താ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close