കേരളംചരമം

കോട്ടയം പൊൻകുന്നത്ത് ലോറിക്കടിയിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം.

പൊൻകുന്നം : കോട്ടയം പൊൻകുന്നത്ത് ലോറിക്കടിയിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം. പൊൻകുന്നം കെ. വി. എം എസ് ജംഗ്ഷനിലാണ് അപകടമുണ്ടായത്. കോട്ടയം പള്ളിയ്ക്കത്തോട് കൂരോപ്പട സ്വദേശി അമ്പിളിയാണ് മരിച്ചത്. പൊൻകുന്നത്തെ സ്വകാര്യ ആശുപത്രി ജീവനക്കാരിയാണ്. രാവിലെ ജോലിക്കായി ആശുപത്രിയിലേയ്ക്ക് പോകും വഴിയാണ് അപകടം.

ആശുപത്രിക്ക് 150 മീറ്റര്‍ അകലെ ദേശീയപാതയില്‍ നിന്ന് ആശുപത്രിയിലേക്കുള്ള വഴിയായ കെ. വി. എം. എസ്റോ ഡിലേക്ക് സ്‌കൂട്ടര്‍ തിരിക്കുന്നതിനിടെ പിന്നാലെയെത്തിയ ലോറി ഇടിക്കുകയായിരുന്നു. ലോറിയുടെ മുന്‍ചക്രത്തിനടിയില്‍ പെട്ട സ്‌കൂട്ടറില്‍ നിന്ന് തെറിച്ച ഇവരുടെ ശരീരത്തിലൂടെ പിന്നിലെ ചക്രം കയറിയിറങ്ങി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close