കണ്ണൂർ
ഉല്ലാസയാത്ര ദുരന്ത യാത്രയായി.
പരീക്ഷച്ചൂട് കഴിഞ്ഞ് മനസ്സ് ശാന്തമാക്കാൻ ഉല്ലാസയാത്രക്കിറങ്ങിയ വിദ്യാർഥികൾ നേരിട്ട ദുരന്തം ഏഴിലോട്ട് ഞെട്ടലുളവാക്കി. തൃക്കരിപ്പൂരിലെ അഹമ്മദിന്റെ വീട്ടിൽ തലേന്നാൾ ഒത്തുകൂടിയ സഹപാഠികളാണ് പാലക്കയത്തേക്ക് പുറപ്പെട്ടത്. മംഗളൂരു തേജസ്വിനി മെഡിക്കൽ കോളേജിൽ റേഡിയോളജി വിദ്യാർഥികളായ ഇവർ വിനോദയാത്ര കഴിഞ്ഞ് തിരികെ അവരവരുടെ വീടുകളിലേക്ക് മടങ്ങാനായിരുന്നു പരിപാടി. പുസ്തകങ്ങളും വസ്ത്രങ്ങളും അഹമ്മദിന്റെ വീട്ടിൽ സൂക്ഷിച്ച് പെരുമ്പയിലെ ഡ്രൈവറെ യാത്രയ്ക്ക് കൂട്ടുകയായിരുന്നു.
കാറിൽ പുലർച്ചെ യാത്രതുടങ്ങി അരമണിക്കൂർ പിന്നിട്ടപ്പോഴാണ് ദേശീയപാതയിൽ അപകടം ഉണ്ടായത്. പരിഭ്രാന്തരായ ഇവർ ആസ്പത്രിയിലേക്ക് കൊണ്ടുപോകും വഴിയും ആശുപത്രിക്കിടക്കയിൽനിന്നും സുഹൃത്തുക്കളുടെ ആരോഗ്യവിവരം തേടുകയായിരുന്നു. അഹമ്മദിന്റെ മരണവാർത്ത ഇവർക്ക് താങ്ങാവുന്നതിലുമപ്പുറമായിരുന്നു.