കണ്ണൂർ

എമർജൻസി ലാംപിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 83 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

മട്ടന്നൂർ ∙ കണ്ണൂർ രാജ്യാന്തര വിമാനത്താവളം വഴി എമർജൻസി ലാംപിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. എയർ കസ്റ്റംസും ഡിആർഐയും ചേർന്നു നടത്തിയ പരിശോധനയിൽ ആണ് 83 ലക്ഷം രൂപയ്ക്കു തുല്യമായ സ്വർണം പിടികൂടിയത്. ഞായറാഴ്ച വൈകിട്ട് 4.45നു മസ്കത്തിൽ നിന്നെത്തിയ ഗോ ഫസ്റ്റ് വിമാനത്തിലെ യാത്രക്കാരനായ കോഴിക്കോട് കൂരാചുണ്ട് സ്വദേശി മുഹമ്മദ്‌ സാബിർ ആണു പിടിയിലായത്. ഇയാളെ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടു. കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണർ ഇ.വി.ശിവരാമൻ, സൂപ്രണ്ടുമാരായ വി.പി.ബേബി, പി.മുരളി, എം.കെ.രാമചന്ദ്രൻ, ഇൻസ്പെക്ടർമാരായ അശ്വിന നായർ, പങ്കജ്, സൂരജ് ഗുപ്ത തുടങ്ങിയവർ പരിശോധനയ്ക്കു നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close