കണ്ണൂർ

കണ്ണൂരിൽ പോലീസിന്റെ കണ്ണുവെട്ടിച്ച് ലഹരിക്കേസിലെ പ്രതി രക്ഷപ്പെട്ടു : മൂന്ന് പോലീസുകാർക്ക് സസ്‌പെൻഷൻ

കണ്ണൂർ : പോലീസിന്റെ കണ്ണുവെട്ടിച്ച് റിമാൻഡ് പ്രതി ബസിൽ നിന്നും ഇറങ്ങിയോടിയ സംഭവത്തിൽ മൂന്ന് പോലീസുകാർക്ക് സസ്‌പെൻഷൻ. എ.എസ്.ഐ സജീവൻ, സിപിഒമാരായ അരുൺ, ജസീർ എന്നിവരെയാണ് ജോലിയിൽ നിന്നും സസ്‌പെൻഡ് ചെയ്തത്.

 ലഹരിക്കടത്ത് കേസുകളിലെ പ്രതിയായ അമീർ അലിയെ ജില്ലാ സെഷൻസ് കോടതിയിൽ ഹാജരാക്കാൻ രാവിലെ എത്തിച്ചിരുന്നു. ഇതിനിടെയാണ് പ്രതി ബസിൽ നിന്നും ഇറങ്ങി ഓടിയത്. ബി.സി. റോഡ് ജംഗ്ഷനിലായിരുന്നു സംഭവം.
കാസർകോട് വിദ്യാനഗർ സ്വദേശിയാണ് അമീർ അലി. കഴിഞ്ഞ ദിവസം അടിപിടി കേസിലാണ് അമീറിനെ പോലീസ് അറസ്റ്റ് ചെയ്തത്. അമീറിനെതിരെ വിവിധ സ്റ്റേഷനുകളിലായി 20-ഓളം കേസുകളുണ്ടെന്ന് പോലീസ് അറിയിച്ചു. പ്രതിക്കായി പോലീസ് തിരച്ചിൽ നടത്തുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close