കണ്ണൂർ

ഹെൽമറ്റ് വയ്‌ക്കാതെ കാർ ഓടിച്ചു, യുവാവിന് വിചിത്രമായ പിഴ അടയ്ക്കൽ നോട്ടീസ്

ഹെൽമറ്റ് ധരിക്കാതെ കാർ ഓടിച്ചെന്ന് പറഞ്ഞ് യുവാവിന് വിചിത്രമായ പിഴ ചുമത്തി മോട്ടോർ വാഹന വകുപ്പിന്റെ നോട്ടീസ്. വെഞ്ഞാറമ്മൂട് സ്വദേശി എ. അജിത് കുമാറിനാണ് 500 രൂപ പിഴയൊടുക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചത്. പിഴനോട്ടീസ് കിട്ടിയതിന്റെ അമ്പരപ്പിലാണ് സിമന്റ് കടയിൽ ജോലി ചെയ്യുന്ന യുവാവ്.

കാറിന്റെ രജിസ്‌ട്രേഷൻ നമ്പറിന്റെ വിലാസത്തിലാണ് മോട്ടോർവാഹന വകുപ്പ് നോട്ടീസ് അയച്ചത്. നോട്ടീസിൽ കാറാണെന്ന് വ്യക്തമാക്കുന്നുമുണ്ട്. എന്നിട്ടാണ് ഹെൽമെറ്റ് വച്ചില്ലെന്ന് കാണിച്ച് യുവാവിനോട് പിഴ അടയ്‌ക്കാൻ മോട്ടോർവാഹന വകുപ്പ് ആവശ്യപ്പെട്ടത്. നോട്ടീസിലെ വാഹനത്തിലെ രജിസ്‌ട്രേഷൻ നമ്പറും, പേരും വിലാസവും എല്ലാം അജിത്തിന്റേതാണ്. എന്നാൽ നോട്ടീസിനോടൊപ്പം പതിപ്പിച്ചിട്ടുള്ള ചിത്രമാകട്ടെ ഇരുചക്ര വാഹനത്തിന്റേതും. 9811 ആണ് ഇതിന്റെ നമ്പർ. അജിത്തിന്റെ കാറിന്റെ നമ്പർ 9877 ആണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close