കണ്ണൂർ
കണ്ണൂർ റെയിൽപാളത്തിനരികെ വലിയ ഗർത്തം; ഒഴിവായത് വൻ ദുരന്തം
കണ്ണൂർ : റെയിൽപാളത്തിനരികെ അർധരാത്രി വലിയ ഗർത്തം. നാട്ടുകാർ റെയിൽവേ അധികൃതരെ വിവരം അറിയിച്ചതിനെത്തുടർന്ന് ഒഴിവായത് വൻ ദുരന്തം. കണ്ണൂർ സൗത്ത് സ്റ്റേഷനും കണ്ണൂർ റെയിൽവേ സ്റ്റേഷനും ഇടയിലാണ് സംഭവം.
ഷീൻ ബേക്കറിയിലെ ജീവനക്കാരൻ പവിത്രദാസാണ് ഗർത്തം കണ്ടത്. തെക്കോട്ട് പോകുന്ന പാളത്തിനരികിലാണ് കുഴി രൂപപ്പെട്ടത്. റെയിൽ സ്ലീപറിന്റെ അടുത്തുവരെ മണ്ണ് ഇളകിയിരുന്നു. ജല അതോ റിറ്റി പൈപ്പ് ഇടാൻ ഇട്ട കുഴി ഇടിഞ്ഞതാണെന്ന് നാട്ടുകാർ പറഞ്ഞത്.
12 മണിയോടെ പോലീസും റെയിൽവേ പി ഡബ്ലിയു ഐ വിഭാഗം ഉദ്യോഗസ്ഥരും പരിശോധനക്ക് എത്തി. കോഴിക്കോട് ഭാഗത്തേക്കുള്ള തീവണ്ടി ഗതാഗതം താൽക്കാലികമായി നിർത്തി. പിന്നീട് വീട് കല്ലുകൾ ഉറപ്പിച്ചു വണ്ടി വിടാൻ ഉള്ള സൗകര്യം എൻജിനീയറിങ് വിഭാഗം ഒരുക്കി.