ഇരിട്ടി

ബൈക്കിൽ നിന്നും വീണ് ചികിത്സയിലായിരുന്ന ആൾ മരിച്ചു

ഇരിട്ടി: ബൈക്കിൽ നിന്നും വീണ് ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലായിരുന്ന ആൾ മരിച്ചു. കീഴ്പ്പള്ളി പുതിയങ്ങാടി സ്വദേശി പള്ളിത്താഴത്ത് തോമസ് (ടോമി 59) ആണ് മരിച്ചത്. വെളിമനത്തെ ടേസ്റ്റി പാർക്ക് ജീവനക്കാരൻ ആയ ടോമി അഞ്ച് ദിവസം മുൻപ് കട അടച്ച് വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ഭാര്യ: സാലി മടിപാറയിൽ (തൊടുപുഴ) . മക്കൾ: മേരി റാണി (ബംഗളൂരു), ജോർജ്ജ് തോമസ്. മരുമകൻ: വികാസ് (ബംഗളൂരു). സംസ്കാരം ഇന്ന് 5ന് മാങ്ങോട് സെന്റ് മേരീസ് പള്ളിയിൽ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close