ഇരിട്ടി
മട്ടന്നൂരിൽ കാറിൽ കടത്തുകയായിരുന്ന പുകയില ഉൽപന്നങ്ങൾ പിടികൂടി.
മട്ടന്നൂർ: എക്സൈസ് ഇൻസ്പെക്ടർ സി.സി. ആനന്ദകുമാറും സംഘവും മണ്ണൂർ – നായ്ക്കാലി പാലത്തിന് സമീപം വെച്ച് വാഹന പരിശോധന നടത്തുമ്പോഴാണ് പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്.
കാറിൽ കടത്തുകയായിരുന്ന 117 കി.ഗ്രാം പുകയില ഉൽപന്നങ്ങളായ ഹാൻസ് കൂൾ ലീപ് എന്നിവയാണ് പിടികൂടിയത് . കീച്ചേരി സ്വദേശിയായ മുനീറിനെ കസ്റ്റഡിയിൽ എടുത്തു.ഇയാളുടെ പേരിൽ കോട് പ നിയമപ്രകാരം കേസ്സെടുത്തു. മട്ടന്നൂർ ടൗൺ ഭാഗത്തുള്ള കടകളിൽ പുകയില ഉൽപന്നങ്ങൾ എത്തിച്ചു വിതരണം ചെയ്യുന്ന പ്രധാന കണ്ണിയെയാണ് പിടികൂടിയത്.
പരിശോധനയിൽ അസി.എക്സൈസ് ഇൻസ്പെക്ടർ അനു ബാബു, പ്രവന്റീവ് ഓഫീസർ കെ.ആനന്ദ കൃഷ്ണൻ ഷാജി.കെ.കെ. പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) സി ഇ ഒ മാരായ എം.പി. ഹാരിസ് പി.പി. സുഹൈൽ കെ.സുനീഷ് വി.എൻ. സതീഷ് എന്നിവർ പങ്കെടുത്തു.