ഇരിട്ടി

കോറങ്ങോട് പാലം അപകടാവസ്ഥയിൽ

ശ്രീകണ്ഠാപുരം∙ ചെമ്പന്തൊട്ടി കരയത്തുംചാൽ പുറഞ്ഞാൺ റോഡിൽ കോറങ്ങോട് പാലം  കാലപ്പഴക്കം മൂലം അപകടാവസ്ഥയിലായി. കോൺക്രീറ്റ് കമ്പികൾ ദ്രവിച്ച നിലയിലാണ്. പ്രതലം പൊട്ടിത്തകർന്നു.

ദിവസേന വലിയ ചരക്കു വാഹനങ്ങളും, യാത്രാ വാഹനങ്ങളും കടന്നു പോകുന്ന റോഡാണിത്. തളിപ്പറമ്പിൽ നിന്ന് ചെമ്പേരിയിലേക്ക് പോകേണ്ട വാഹനങ്ങളെല്ലാം എളുപ്പ മാർഗം ആയത് കൊണ്ട് വളക്കൈയിൽ നിന്ന് ചുഴലി വഴി ഈ റൂട്ടിലൂടെ പോകുന്നു. കഴിഞ്ഞ യുഡിഎഫ് സർക്കാറിന്റെ കാലത്ത് മെക്കാഡം ടാറിങ് നടത്തി വികസപ്പിച്ച റോഡിലാണ് ഈ അവസ്ഥ. ഈ റോഡിൽ മിക്ക ഭാഗത്തും വലിയ  വിള്ളലുകളും, കുണ്ടും കുഴിയും രൂപപ്പെട്ടിട്ടുണ്ട്.

അടിയന്തരമായി പാലത്തിന്റെ നിർമാണവും, കാലവർഷത്തിന് മുൻപായി റോഡിന്റെ അറ്റകുറ്റപ്പണിയും  നടത്തണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് (എം) ചെമ്പന്തൊട്ടി മണ്ഡലം കമ്മിറ്റിക്കു വേണ്ടി പ്രസിഡന്റ് ഷാജി കുറ്റ്യാത്ത്  ഇരിക്കൂർ പിഡബ്ല്യുഡി റോഡ് സെക്‌ഷൻ അസിസ്റ്റന്റ് എൻജിനീയർ സി.ബിനോയിക്ക് നിവേദനം നൽകി. സണ്ണി മുക്കുഴി, ഷാജി കുര്യൻ, ജോർജ് വട്ടനിരപ്പേൽ, ജോർജ് മേലേട്ട്, ജോയി കുരിശുകുന്നേൽ, ബാബു തയ്യിൽ,റോബിൻ  തേരാംക്കുടി, ബിനു ഇലവുങ്കൽ എന്നിവരും കൂടെ ഉണ്ടായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close