കണ്ണൂർ

പിണറായിൽ ബോബേറ് ;മുഖ്യമന്ത്രിയുടെ വീടിന്റെ സുരക്ഷ കൂട്ടി

കണ്ണൂര്‍: പിണറായിയിലെ ബോബേറിന് പിന്നാലെ മുഖ്യമന്ത്രിയുടെ വീടിന്റെ സുരക്ഷ കൂട്ടി. സിപിഎം പ്രവ‍ര്‍ത്തകന്‍ പുന്നോല്‍ ഹരിദാസ് വധക്കേസിലെ പ്രതിയെ താമസിപ്പിച്ച വീടിന് നേരെയാണ് ഇന്നലെ രാത്രി ബോംബേറ് ഉണ്ടായത്.

കഴിഞ്ഞ ദിവസം പിടിയിലായ നിജില്‍ ദാസിനെ ഒളിവില്‍ താമസിപ്പിച്ച പിണറായി പാണ്ട്യാല മുക്കിലെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. ആക്രമണത്തില്‍ വീടിന് കേടുപാടുകള്‍ പറ്റി. ആര്‍ എസ് എസ് പ്രവര്‍ത്തകനായ നിജിന്‍ ദാസ് രണ്ട് മാസമായി ഒളിവിലായിരുന്നു. ഇയാളുടെ ഭാര്യയുടെ വാട്സാപ്പ് ചാറ്റ് പരിശോധിച്ചതോടെയാണ് ഒളിവില്‍ കഴിയുന്ന സ്ഥലം കണ്ടെത്തിയത്.

പ്രതിയെ ഒളിവില്‍ താമസിപ്പിച്ചതിന് വീട്ടുടമസ്ഥയായ അദ്ധ്യാപിക രേഷ്മയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രണ്ട് ബോംബാണ് വീടിന് സമീപം പതിച്ചതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിന് പിന്നില്‍ സി പി എമ്മാണെന്നാണ് ആര്‍ എസ് എസിന്റെ ആരോപണം. ഫെബ്രുവരി 21ന് പുലര്‍ച്ചെയാണ് തലശ്ശേരി പുന്നോല്‍ സ്വദേശി ഹരിദാസിനെ നാലംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close