Uncategorizedകണ്ണൂർ

കിസാൻ സർവ്വീസ് സൊസൈറ്റി ജില്ലാ കമ്മറ്റി ഓഫീസ് ഉദ്ഘാടനം

ചെമ്പം തൊട്ടി :- കിസാൻ സർവ്വീസ് സൊസൈറ്റി കണ്ണൂർ ജില്ലാ കമ്മറ്റി ഓഫീസ് ദേശീയ അദ്ധ്യക്ഷൻ ജോസ് തയ്യിൽ ഉദ്ഘാടനം ചെയ്തു. തൊപ്പി പാളയണിഞ്ഞ് നടുവളഞ്ഞു നിൽക്കുന്ന കർഷകരെ ലയൺസ്, റോട്ടറി തലത്തിലേയ്ക്ക് ഉയർത്തുകയാണ് കിസാൻ സർവ്വീസ് സൊസൈറ്റിയുടെ ലക്ഷ്യമെന്നു ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.

ദേശീയ ജനറൽ സെക്രട്ടറി സുരേഷ് തിരുവനന്തപുരം വിവിധ കാർഷിക പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു. വർഗീസ് വയലാ മണ്ണിൽ, ഇൻഫാം ജില്ലാ പ്രസിഡണ്ട് സ്കറിയ നെല്ലൻ കുഴി, ബിനു ഇലവുങ്കൽ പ്രസംഗിച്ചു. ജില്ലാ പ്രസിഡണ്ട് കെ.ജെ. ചാക്കോ കൊന്നയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റി മെംബർ ജോസഫ് വെള്ളോറ സ്വാഗതവും മുനിസിപൽ പ്രസിഡണ്ട് ജോസ് തോണിക്കൽ നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close