കണ്ണൂർകേരളം

ആർദ്രം പദ്ധതി ജില്ലയിൽ മികച്ച രീതിയിൽ നടപ്പാക്കിയ ഗ്രാമപഞ്ചായത്തിനുള്ള പുരസ്‌കാരം അയ്യങ്കുന്ന് പഞ്ചായത്ത് ഏറ്റുവാങ്ങി

2018-19 വർഷത്തെ ആർദ്രം പദ്ധതി ജില്ലയിൽ മികച്ച രീതിയിൽ നടപ്പാക്കിയ ഗ്രാമപഞ്ചായത്തിനുള്ള പുരസ്‌കാരം അയ്യങ്കുന്ന് പഞ്ചായത്ത് ഏറ്റുവാങ്ങി.
…ഡി എം ഒ ഇൻ ചാർജും , ജില്ലാ കോവിഡ് സർവൈലൻസ് ഓഫീസറുമായ ഡോ.m പ്രീത ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും കൈമാറി.ആരോഗ്യവകുപ്പ്നടപ്പിലാക്കുന്ന ആർദ്രം പദ്ധതി 2018 19 കാലയളവിൽ ഏറ്റവും മികച്ച രീതിയിൽ നടപ്പിലാക്കിയതിനുള്ള പുരസ്കാരമാണ് അയ്യങ്കുന്ന് പഞ്ചായത്ത്‌ ഏറ്റുവാങ്ങിയത്.

5 ലക്ഷം രൂപയാണ് പുരസ്കാരത്തുക. പഞ്ചായത്ത്‌ പ്രസിഡന്റ് കുര്യാചൻ പയ്യാമ്പള്ളിക്കുന്ന്,മുൻ പ്രസിഡന്റ് ഷീജ സെബാസ്റ്റ്യൻ, എന്നിവർ ചേർന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. സിന്ധു ബെന്നി,ലിസി തോമസ്,മിനി വിശ്വനാദൻ
ബീന റോജസ്, ഹെൽത്ത് ഇൻസ്‌പെക്ടർ രാജേഷ്,ഐസക് ജോസഫ് ,സണ്ണി തോമസ്,മേരി മഴമ്പ്ലക്കൽ,ജോസ് കുഞ്ഞ്, പഞ്ചായത്ത്‌ സെക്രട്ടറി അഷ്‌റഫ്‌
മുൻ എച് ഐ ജോസഫ് തുടങ്ങിയവർ പങ്കെടുത്തു

 

video

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close