കണ്ണൂർ
കിണർ വെള്ളത്തിന് നിറം മാറി.
മാതമംഗലം: കുടിവെള്ളത്തിനായി ആശ്രയിക്കുന്ന കിണർ വെള്ളത്തിന് നിറം മാറി. പേരുൽ- പാറത്തോട് ഉള്ള രണ്ട് വീടുകളിലെ കിണർ വെള്ളത്തിനു നിറം മാറ്റം ഉണ്ടായത്. പേരൂൽ – പാറത്തോടെ കെ. സതീശൻ, എം. തമ്പാൻ എന്നിവരുടെ വീടുകളിലെ കിണർ വെള്ളത്തിനാണ് നിറം മാറ്റം ഉണ്ടായത്. നീലയും വെള്ളയും കലർന്ന നിറത്തിലാണ് വെള്ളം കാണപ്പെടുന്നത്. കുടിവെള്ളത്തിന്റെ നിറംമാറ്റം വീട്ടുകാരെ പ്രയാസത്തിലായി. കുടിക്കാനും മറ്റ് ആവശ്യങ്ങൾക്കും സമീപത്തെ വീടുകളിൽ നിന്നാണ് വെള്ളം കൊണ്ടുവരുന്നത്. സമീപത്തെ മറ്റ് വീടുകളിലെ കിണർ വെള്ളത്തിന് നിറം മാറ്റം ഇല്ല . പഞ്ചായത്ത് അധികൃതരും ആരോഗ്യ വകുപ്പ് അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി.