കേരളം

യുവതിയുടെ വീട്ടിലെത്തിയ യുവാവ് തീകൊളുത്തി ആത്മഹത്യ ചെയ്തു; യുവതിക്കും പരുക്ക്

കോഴിക്കോട് ജില്ലയിൽനാദാപുരം ജാതിയേരിയില്‍ യുവതിയുടെ വീട്ടിലെത്തി യുവാവ് തീകൊളുത്തി ആത്മഹത്യ ചെയ്തു. നാദാപുരം പൊന്‍പറ്റ സ്വദേശി രത്നേഷ് (42) ആണ് മരിച്ചത്.

ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവമുണ്ടായത്.

വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയുടെ വീട്ടിലെത്തിയ യുവാവ് കോണി ഉപയോഗിച്ചാണ് ഇരുനില വീടിന് മുകളില്‍ കയറിയത്. തുടര്‍ന്ന് മുകള്‍ നിലയിലുള്ള കിടപ്പുമുറിയുടെ വാതില്‍ കുത്തിത്തുറന്ന് അകത്ത് കടന്നശേഷമാണ് യുവാവ് തീകൊളുത്തിയത്.

ടെറസില്‍ നിന്ന് തീ പടരുന്നത് കണ്ട പ്രദേശവാസികളാണ് വിവരം അറിഞ്ഞ് ആദ്യം ഓടിയെത്തിയത്. സംഭവത്തില്‍ പെണ്‍കുട്ടിക്കും സഹോദരനും പരുക്കേറ്റു. നാദാപുരം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close