കേരളം

10 മാസത്തെ ഇളവ് തീരുന്നു; വാഹന രേഖകളും ലൈസന്‍സും പിഴകൂടാതെ പുതുക്കല്‍ ഇന്നും കൂടി.

വാഹനരേഖകളും ഡ്രൈവിങ് ലൈസൻസും പിഴകൂടാതെ പുതുക്കാനുള്ള സാവകാശം ഇന്ന് ഒരു ദിവസം മാത്രം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ 2020 ഫെബ്രുവരി മുതൽ നൽകിയിരുന്ന ആനുകൂല്യമാണ് അവസാനിക്കുന്നത്.

ലോക്ഡൗണിലെ യാത്ര നിയന്ത്രണവും ഓഫീസുകളുടെ പ്രവർത്തനം തടസ്സപ്പെട്ടതുമാണ് ഇളവ് നൽകാൻ കാരണം. ഡ്രൈവിങ് ലൈസൻസ് സംബന്ധമായ സേവനങ്ങൾക്കെല്ലാം ഓൺലൈനിൽ അപേക്ഷ നൽകാം. ഓഫീസിൽ എത്തേണ്ട. mvd.kerala.gov.in/index.php/en. അക്ഷയ, ഇ-സേവാ കേന്ദ്രങ്ങളെ സമീപിക്കാം.

വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന, പെർമിറ്റ് പുതുക്കൽ, രജിസ്ട്രേഷൻ പുതുക്കൽ എന്നിവയാണ് വാഹനസംബന്ധമായ സേവനങ്ങൾ. ഇതിൽ പെർമിറ്റുകൾ ഓൺലൈനിൽ പുതുക്കാം. ഫിറ്റ്നസ്, രജിസ്ട്രേഷൻ പുതുക്കൽ എന്നിവയ്ക്ക് വാഹനങ്ങൾ ഹാജരാക്കേണ്ടിവരും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close