കേരളം

കോടികൾ വാഗ്ദാനം ചെയ്തിട്ടും പുകയില ഉൽപന്ന കമ്പനിയുടെ പരസ്യo വേണ്ടെന്നു വെച്ച് അല്ലു അർജുൻ

കൊച്ചി :   കോടികൾ വാഗ്ദാനം ചെയ്ത പരസ്യചിത്രത്തിൽ നിന്നും പിന്മാറി തെലുങ്ക് സൂപ്പർതാരം അല്ലു അർജുൻ. പുകയില ഉൽപന്നങ്ങൾ വിൽക്കുന്ന കമ്പനിയുടെ പരസ്യമാണ് താരം വേണ്ടെന്നു വച്ചത്. പ്രതിഫലമായി കോടികൾ വാഗ്ദാനം ചെയ്തെങ്കിലും നടൻ അത് നിരസിക്കുകയായിരുന്നു.

വ്യക്തിപരമായി പുകയില ഉൽപന്നങ്ങൾ ഉപയോഗിക്കാത്ത താരമാണ് അല്ലു. ആരോഗ്യത്തിന് ഹാനികരവും ആസക്തിയിലേയ്ക്ക് നയിച്ചേക്കാവുന്ന ഇവയുടെ പരസ്യം തെറ്റായ പ്രചോദനമാണ് നൽകുന്നതെന്നും താരത്തോട് അടുത്തവൃത്തങ്ങൾ പറഞ്ഞു.

വാർത്ത പുറത്തുവന്നതോടെ ആരാധകരടക്കം നിരവധിപേർ അല്ലുവിനെ അഭിനന്ദിച്ചെത്തി. ‘പുഷ്പ’ സിനിമയിലൂടെ ഇന്ത്യ മുഴുവൻ ആരാധകരെ സ്വന്തമാക്കിയ താരമാണ് അല്ലു അർജുൻ. സിനിമയുടെ ഹിന്ദി പതിപ്പും 200 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close