ഇരിട്ടി
അടക്കാത്തോട് പ്രദേശത്തെ കരിയംകാപ്പ് റോഡ് മുതൽ പടത്ത്പാറ ട്രാൻസ്ഫോർമർ വരെയുള്ള തെരുവ് വിളക്കുകൾക്ക് കൂട്ടമരണം.
ഇരിട്ടി: ആഴ്ച്ചകളായി തെരുവ് വിളക്കുകൾ പ്രകാശിക്കാത്തത് വൈദ്യുതി വകുപ്പ് കേളകം സെക്ഷൻ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടും പരിഹാരമുണ്ടായില്ലെന്ന് പരാതി. കടുവ, പുലി, കാട്ട് പന്നി ഉൾപ്പെടെ വന്യ ജീവി സാന്നിധ്യമുള്ള പ്രദേശമായതിനാൽ തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കാൻ അടിയന്തിര നടപടി വേണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.