ഇരിട്ടി

പച്ചക്കറി വാനിൽ കടത്തുകയായിരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി.

ഇരിട്ടി:ഞായറാഴ്ച രാത്രിയോടെ ഇരിട്ടി ജബ്ബാർകടവ് പാലത്തിന് സമീപത്ത് നിന്നുമാണ് നിരോധിത പുകയില ഉത്പന്നങ്ങളായ 7500 പായ്ക്കറ്റ് ഹാൻസ് 4200പായ്ക്കറ്റ് കൂൾ എന്നിവ പിടികൂടിയത് . കർണാടകത്തിൽ നിന്നും വയനാട് വഴി ഇരിട്ടിയിലേക്ക് പച്ചക്കറി നിറച്ച പിക്കപ്പ് വാനിൽ കടത്തുന്നതിനിടയിലാണ് പിടിയിലായത് . മൊകേരി സ്വദേശി പുത്തൻ വീട്ടിൽ സജിത്ത് പി വി, മാഹി തൊണ്ടിയിൽ ഹൗസിൽ സുഭാഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഇരിട്ടി സിഐ ദിനേശൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ പിടികൂടിയത്. ഇതേ സംഘം തന്നെ ഏതാനും ദിവസങ്ങൾക്ക് മുമ്പേ പാൻമസാല കടത്തിയതിന് പിടിയിൽ ആയിരുന്നു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close