കണ്ണൂർ

തെക്കി ബസാർ -കാൽടെക്സ് മേൽപ്പാലം സർവ്വേ വീണ്ടും തടഞ്ഞു

കണ്ണൂർ : തെക്കി ബസാർ -കാൽടെക്സ് മേൽപ്പാലം സർവ്വേ വീണ്ടും തടഞ്ഞു ജനകീയ ആക്ഷൻ കമ്മിറ്റിയും വ്യാപാരികളും ചേർന്നാണ് സർവ്വേ തടഞ്ഞത്. തുടർന്ന് പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും നടന്നു ആക്ഷൻ കമ്മിറ്റി കോടതിയെ സമീപിച്ചിട്ടുണ്ട്. കോടതി വിധി വരുന്നത് വരെ സർവേ നടപടി നിർത്തിവയ്ക്കണം. മേൽപ്പാലത്തിന് ആക്ഷൻ കമ്മിറ്റി എതിരല്ല എന്നാൽ തെക്കി ബസാർ – കാൽടെക്സ് മേൽപ്പാലം ഗതാഗതക്കുരുക്ക് ഒഴിവാക്കില്ല.പകരം പുതിയതെരു മുതൽ മേലെചൊവ്വ വരെയാണ് മേൽപ്പാലം വരേണ്ടതെന്ന് ആക്ഷൻ കമ്മിറ്റി കൺവീനർ രാജീവൻ എളയാവൂർ പറഞ്ഞു.

സർവ്വേ നടപടി നിർത്തിവയ്ക്കണമെന്നാവശ്യപ്പെട് സർവേ ജീവനക്കാരെ തടഞ്ഞ രാജീവൻ എളയാവൂരിനെ പിടിച്ച് വലിച്ച് കൊണ്ടുപോവാനുള്ള പോലീസ് ശ്രമം ഉന്തും തള്ളിനുമിടയാക്കി. തുടർന്ന് പോലീസ് സുരക്ഷയിൽ സർവ്വേ തുടർന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close