ഇരിട്ടികണ്ണൂർ

ഇരിട്ടി അഗ്നി രക്ഷാ സേനയ്ക്ക് കരുത്തേകി പുതിയ വാഹനം.

ഇരിട്ടി : അടിയന്തര ഘട്ടങ്ങളിൽ ഓടി എത്താൻ ഇരിട്ടി അഗ്നി രക്ഷാ സേനയ്ക്ക് കരുത്തേകി പുതിയ വാഹനം ലഭിച്ചു. ഇടുങ്ങിയതും വലിയ കയറ്റങ്ങങ്ങൾ നിറഞ്ഞതുമായ വഴിയിൽ കൂടി കുറഞ്ഞ സമയം കൊണ്ട് ഓടി എത്താൻ സാധിക്കും വിധമുള്ള ഫസ്റ്റ് റെസ്പോൺസബിൾ വെഹിക്കിളാണ് ലഭ്യമായത്.
ഇരിട്ടി അഗ്നി രക്ഷാ സേനയ്ക്ക് പെട്ടെന്ന് ഓടി എത്തേണ്ട കയറ്റങ്ങളും ഇടുങ്ങിയ റോഡുകളിലും നിമിഷ നേരം കൊണ്ട് എത്തി അപകട രക്ഷാ ദൗത്യം ആരംഭിക്കാൻ സാധിക്കും. ഡ്രൈവർ ഉൾപ്പെടെ 5 പേർക്ക് യാത്ര ചെയ്യാൻ സാധിക്കുന്ന മിനി ഫയർ വെഹിക്കിളാണ് സേനയ്ക്ക് ലഭിച്ചിരിക്കുന്നത്. മരം വീണാലും, അപകടത്തിൽപ്പെട്ട വാഹനം മുറിച്ച് മാറ്റുന്നതിനും ചെറിയ തീപിടുത്തങ്ങൾ കെടുത്തുന്നതിനും സാധിക്കും വിധമുള്ള ഉപകരണങ്ങളാണ് വാഹനത്തിൽ ഉള്ളത്. പെട്രോളിയം പോലുള്ളതും, വൈദ്യുതി സംബന്ധ അപകടങ്ങളിൽ തീ പിടിച്ചാൽ പെട്ടെന്ന് അണക്കാൻ സാധിക്കുന്ന ഫോം ലിക്യുഡ് ഉപയോഗിക്കാൻ ഈ വാഹനത്തിൽ പ്രത്യേകം ടാങ്കുകൾ ക്രമീകരിച്ചിട്ടുമുണ്ട്. ടാറ്റാ കമ്പനിയുടെ യോദ്ധാ മോഡലിലുള്ള വാഹനമാണ് രൂപമാറ്റം വരുത്തി രക്ഷാ ഉപകരണങ്ങൾ ഉൾപ്പെടുത്തി സേനയ്ക്കായി നൽകിയിരിക്കുന്നത്. വാഹനത്തിലെ മികച്ച വെളിച്ച സംവിധാനങ്ങൾ ഏത് ഇരുട്ടിലും രക്ഷാപ്രവർത്തനം നടത്താൻ സഹായകരമാണ്. സൈറൺ ഉപയോഗിക്കുമ്പോൾ കി.മീറ്ററുകൾക്കപ്പുറം വരെ കേൾക്കാൻ സാധിക്കുന്ന മികച്ച ഉപകരണങ്ങളാണ് വാഹനത്തിൽ ഘടിപ്പിച്ചിരിക്കുന്നത്. ഇരിട്ടി സേനയ്ക്ക് ലഭിച്ചിരിക്കുന്ന പുതിയ വാഹനം ദുരന്ത മേഖലയിൽ വേഗത്തിൽ എത്തിച്ചേരാൻ സാധിക്കുമെന്നും അതുവഴി നാശ നഷ്ടങ്ങൾ കുറയ്ക്കാൻ സഹായിക്കുമെന്നും അഗ്നി രക്ഷാ നിലയം സ്റ്റേഷൻ ഓഫീസർ കെ. രാജീവൻ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close