കണ്ണൂർ

മാരക മയക്കുമരുന്നായഎം ഡി എം എയും, കഞ്ചാവുമായി എട്ടിക്കുളം സ്വദേശിയായ യുവാവ് പയ്യന്നൂരിൽ എക്സൈസ് പിടിയിൽ

മാരക മയക്കുമരുന്നായഎം ഡി എം എ യും, കഞ്ചാവുമായി എട്ടിക്കുളം സ്വദേശിയായ യുവാവ് പയ്യന്നൂരിൽ എക്സൈസ് പിടിയിലായി.എട്ടിക്കുളം സ്വദേശി അബ്ദുൾ ഹാദി ഹസ്സൻ എന്നയാളാണ് പിടിയിലായത്.

തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ എം.വി അഷ്റഫിൻ്റെ നേതൃത്വത്തിൽ പയ്യന്നൂർ, പെരുമ്പ, കണ്ടോത്ത് ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ കണ്ടോത്ത് വെച്ച് മാരക മയക്കുമരുന്നായ 175 മില്ലിഗ്രാം MDMA യും 8 ഗ്രാം കഞ്ചാവുമായി എട്ടിക്കുളം സ്വദേശി അബ്ദുൾ ഹാദി ഹസ്സൻ (വയസ്സ് 21) എന്നയാൾ പിടിയിലായി.

ഇയാൾ സഞ്ചരിച്ച KL 86 0490 നമ്പർ ടി.വി.എസ് സ്കൂട്ടറും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.റെയ്ഡിൽ സിവിൽ എക്സൈസ് ഓഫീസർമാരായ ശരത്ത്.കെ, ഷൈജു.കെ.വി,വിനീത് എന്നിവരും പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close