കണ്ണൂർ

ഓട്ടോ യാത്രക്കാരിയുടെ മാല പൊട്ടിക്കാൻ ശ്രമം; രണ്ട് നാടോടി സ്ത്രീകൾ പിടിയിൽ.

പയ്യന്നൂർ: വയോധികയായ ഓട്ടോ യാത്രക്കാരിയുടെ മാല പൊട്ടിക്കാൻ ശ്രമം രണ്ട് നാടോടി സ്ത്രീകൾ പിടിയിൽ. കർണ്ണാടക ഹുബ്ലി ഉസൂർ സ്വദേശികളായ കാസറഗോഡ് താമസിക്കുന്ന ശൃംഗേരി (39), മേരി (21) എന്നിവരെയാണ് നാട്ടുകാർ പിടികൂടി പയ്യന്നൂർ പോലീസിൽ ഏല്പിച്ചത്..ഇന്ന് രാവിലെ 11 മണിയോടെ പയ്യന്നൂർ എടാട്ട് വെച്ചാണ് സംഭവം. എടാട്ട് ബസ് സ്റ്റോപ്പിൽ നിന്നും ഓട്ടോയിൽ കയറിയ എടാട്ടെ എടാടൻ പുതിയ വീട്ടിൽ സരോജിനി (71) യുടെ കഴുത്തിലണിഞ്ഞ നാലര പവൻ്റെ മാലയാണ് നാടോടികൾ പൊട്ടിച്ചത്.കണ്ണങ്ങാട്ടേക്ക് പോകാൻ കയറിയ ഇവർക്കൊപ്പം നാടോടി യുവതികളും ഓട്ടോയിൽ കയറി പറ്റുകയായിരുന്നു. ഓട്ടോ

യാത്രക്കിടെമാല പൊട്ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഓട്ടോ ഡ്രൈവറുടെയും നാട്ടുകാരുടെയും സഹായത്തോടെയാണ് മോഷണസംഘം പിടിയിലായത്.തുടർന്ന് സ്ഥലത്തെത്തിയ പയ്യന്നൂർ പോലീസ് വയോധികയുടെ പരാതിയിൽ കേസെടുത്തു. കസ്റ്റഡിയിലെടുത്ത നാടോടി യുവതികളെ പോലീസ് വിശദമായി ചോദ്യം ചെയ്ത ശേഷം അറസ്റ്റു രേഖപ്പെടുത്തും.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close