ഇരിട്ടി

നിടുംപൊയില്‍ ടൗണും പരിസര പ്രദേശങ്ങളും കാട് വെട്ടി ശുചീകരിച്ചു.

നിടുംപൊയില്‍: പ്രതീക്ഷ പുരുഷ സ്വയംസഹായ സംഘത്തിന്റെ നേതൃത്വത്തില്‍ നിടുംപൊയില്‍ ടൗണും പരിസര പ്രദേശങ്ങളും കാട് വെട്ടി ശുചീകരിച്ചു.നിടുംപൊയില്‍ പ്രതീക്ഷ പുരുഷ സ്വയംസഹായ സംഘത്തിന്റെ വാര്‍ഷികത്തോടനുബന്ധിച്ചാണ് നിടുംപൊയില്‍ ടൗണ്‍,നിടുംപൊയില്‍ പേരാവൂര്‍ റോഡ്, നിടുംപൊയില്‍ തലശേരി റോഡ്,നിടുംപൊയില്‍ മാനന്തവാടി റോഡ് എന്നീ റോഡുകളുടെ ഇരുവശവും കാടുകള്‍ വെട്ടിമാറ്റി ശുചീകരിക്കാന്‍ തീരുമാനിച്ചത്.റോഡിന് ഇരുവശത്ത് നിന്നും കാടുകള്‍ റോഡിലേക്ക് വളര്‍ന്ന് വാഹന യാത്രക്കാരുടെ കാഴ്ച മറക്കുന്ന രീതിയിലായതോടെ അപകട സാധ്യതകള്‍ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തി നടത്തിയത്.റോഡ് ശുചീകരിക്കുന്നതിനിടെ റോഡരികില്‍ നിക്ഷേപിച്ച പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഹരിതകര്‍മ്മസേനാംഗങ്ങള്‍ നീക്കം ചെയ്തു.കോളയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം റിജി ഉദ്ഘാടനം ചെയ്തു.വാര്‍ഡ് മെമ്പര്‍ സജീവന്‍ അധ്യക്ഷത വഹിച്ചു.സംഘം പ്രസിഡന്റ് എന്‍ ബാബു,സെക്രട്ടറി എന്‍ രമേശന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close