പേരാവൂർ : പേരാവൂർ ഗവ. ഐ.ടി.ഐ.ക്ക് വേണ്ടി കാക്കയങ്ങാട്ട് നിർമിച്ച പുതിയ കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങി. 3.5 കോടി രൂപ മുടക്കിയാണ് പുതിയ കെട്ടിടം നിർമിച്ചത്. ഡ്രാഫ്റ്റ്സ്മാൻ സിവിൽ, മോട്ടോർ വെഹിക്കിൾ മെക്കാനിക്ക് എന്നീ ദ്വിവത്സര കോഴ്‌സുകളാണ് ഇപ്പോൾ ഐ.ടി.ഐയിൽ ഉള്ളത്.പുതുതായി വെൽഡർ, പ്ലംബർ, ഇലക്‌ട്രീഷ്യൻ എന്നീ ട്രേഡ് തുടങ്ങാൻ സർക്കാരിന് അപേക്ഷ നൽകിയിട്ടുണ്ട്. പുതിയ കെട്ടിടത്തിൽ ഒന്നാംനില പൂർത്തിയാക്കാൻ 1.5 കോടി രൂപയുടെ എസ്റ്റിമേറ്റ് പൊതുമരാമത്ത് കെട്ടിടം വിഭാഗം നൽകിയിട്ടുണ്ട്. പുതിയ ട്രേഡുകൾ ആരംഭിക്കുന്നതോടെ 100-ഓളം കുട്ടികൾക്ക് പഠിക്കാൻ സാധിക്കും.ആറളം പുനരധിവാസമേഖലയിലെ കുട്ടികൾക്ക് പ്രയോജനപ്പെടുത്തുന്ന നിലയിൽ സ്ഥാപനത്തെ വളർത്തിക്കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ്.
Related Articles
Check Also
Close-
വില്ലേജ് ഓഫിസ് കാര്യക്ഷമമാകാത്തതിൽ ബിജെപി പ്രതിഷേധം.
January 12, 2022