ഇരിട്ടി

അവശനിലയിൽ കണ്ടെത്തിയ മയിലിനെ രക്ഷപ്പെടുത്തി.

ഇരിട്ടി: അവശനിലയിൽ കണ്ടെത്തിയ മയിലിന് രക്ഷകരായി വനപാലകർ. വെള്ളിയാഴ്ച വൈകിട്ടോടെയാണ് ഇരിട്ടി ടൗണിന് സമീപം തന്തോട് മുക്കട്ടിയിൽ ആളൊഴിഞ്ഞ പറമ്പിൽ മയിലിനെ അവശനിലയിൽ കണ്ടെത്തിയത്. കാലിന് പരിക്കേറ്റ് നിലയിലായിരുന്നു മയിൽ. ഉടൻ തന്നെ നാട്ടുകാർ ഫോറസ്റ്റ് അധികൃതരെ വിവരമറിയിച്ചു. ഇരിട്ടി ഫോറസ്റ്റ് ഓഫീസർ ജിജിൽ, റസ്ക്യൂ ടീമംഗം
ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള വനപാലക സംഘം സ്ഥലത്തെത്തി. നാട്ടുകാരായ

സജേഷ്, രാജൻ എന്നിവരുടെ സഹായത്തോടെ മയിലിനെ പിടികൂടി. തുടർന്ന് മയിലിനെ മൃഗഡോക്ടറുടെ അടുത്തെത്തിച്ച് ചികിത്സ നൽകുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close