നടുവിൽ : വിവാഹ പാർട്ടി സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടു. താവുകുന്ന് കവലയിലാണ് തിങ്കളാഴ്ച്ച രാവിലെ അപകടമുണ്ടായത്. നിയന്ത്രണം വിട്ട ബസ് റോഡരികിലെ റബ്ബർ തോട്ടത്തിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ ആർക്കും ഗുരുതരമായ പരിക്കുകളില്ല . റബ്ബർ മരങ്ങളിൽ തട്ടി ബസ് നിന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. നാടുവിലിൽ നിന്നും കരുവഞ്ചാൽ ഭാഗത്തേക്ക് പോയ ബസ്സാണ് അപകടത്തിൽപ്പെട്ടത്. നാട്ടുകാരും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.
Related Articles
September 14, 2022
3
കുറുമാത്തൂരിൽ കിടപ്പാടം ജപ്തി ചെയ്ത് എച്ച്ഡിഎഫ്സി ബാങ്ക്; ഭിന്നശേഷിക്കാരിയായ പെൺകുട്ടിയും കുടുംബവും പെരുവഴിയിൽ
November 25, 2021
6
മാക്കൂട്ടം ചുരം പാതയിൽ കർണാടക ഏർപ്പെടുത്തിയ നിയന്ത്രണത്തിൽ മാറ്റമില്ല.. ആർ.ടി. പി.സി. ആർ. നിബന്ധന പിൻവലിച്ചില്ല.
Check Also
Close-
ബാലസംഘം കേളകം വില്ലേജ് സമ്മേളനം.
December 28, 2021