ഇരിട്ടി

ശാന്തിഗിരിയിൽ വാറ്റുചാരായം പിടികൂടിയ കേസ്: പ്രതി അറസ്റ്റിൽ

കേളകം ശാന്തിഗിരിയിൽ നിന്ന് പേരാവൂർ എക്സൈസ് അഞ്ചു ലിറ്റർ ചാരായം പിടികൂടിയ കേസിൽ ഓടിപ്പോയ പ്രതിയെ  പേരാവൂർ എക്സൈസ് ഇൻസ്പെക്ടർ അറസ്റ്റ് ചെയ്തു. എക്സൈസ് സംഘത്തെ കണ്ട് ചാരായം ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ട ശാന്തിഗിരി സ്വദേശി പാറയ്ക്കൽ വീട്ടിൽ ജോസ് (62) എന്നയാളാണ്  അറസ്റ്റിലായത്. എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്ക്വാഡ് അംഗം പ്രിവൻ്റീവ് ഓഫീസർ എം പി സജീവനു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കഴിഞ്ഞ ശനിയാഴ്ച നടത്തിയ റെയ്ഡിലായിരുന്നു  ചാരായം പിടികൂടിയത്. അന്നേ ദിവസം ഒളിവിൽ പോയ പ്രതി എക്സൈസ് സംഘം പിടികൂടുമെന്നറിഞ്ഞ് പേരാവൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ മുമ്പാകെ ഹാജരായതിനെ തുടർന്ന് കേസിൻ്റെ അന്വേഷണോദ്യോഗസ്ഥനായ ഇരിട്ടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി കെ സതീഷ്കുമാറിൻ്റെ നിർദ്ദേശപ്രകാരം എക്സൈസ് ഇൻസ്പെക്ടർ എ കെ വിജേഷ് പ്രതിയെ അറസ്റ്റ് ചെയ്തു. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close