ഇരിട്ടി: വെള്ളിയാഴ്ച വൈകുന്നേരമുണ്ടായ ശക്തമായ ഇടിമിന്നലിൽ അയ്യൻകുന്ന് ചരളിലെ മേക്കാൻതുരുത്തിയിൽ സണ്ണിയുടെ വീടിൻ്റെ ഇലക്ട്രിക് വയറിംഗ് കത്തി നശിച്ചു. കഴിഞ്ഞ ഒരാഴ്ച കാലമായി മേഖലയിൽ ശക്തമായ ഇടിമിന്നലാണ് ഉണ്ടായിട്ടുള്ളത്. മിന്നലിൽ വീടിൻ്റെ വയറിംഗ് പൂർണ്ണമായും കത്തിനശിച്ച നിലയിലുമാണ്. സംഭവ സമയം വീട്ടിൽ ആളുണ്ടായിരുന്നുവെങ്കിലും പരിക്കേൽക്കാതെ വലിയ അപകടമാണ് ഒഴിവായത്. സംഭവം കെ.എസ്.ഇ.ബി. അധികൃതരെ അറിയിച്ചു. കത്തി നശിച്ച വയറിംഗ് പൂർണ്ണമായും മാറ്റി നിലയിലാണ് ഇപ്പോൾ ഈ കുടുംബം
Related Articles
Check Also
Close-
അഴീക്കോട് മുണ്ടോൻ വയൽ തോട് ശുചീകരണം തുടങ്ങി
April 19, 2022