കണ്ണൂർ

തലശ്ശേരി ജഗന്നാഥ ക്ഷേത്രച്ചിറയിൽ ഏഴുവയസ്സുകാരി മുങ്ങിമരിച്ചു

കണ്ണൂര്‍: തലശ്ശേരി ജഗന്നാഥ ക്ഷേത്രം ചിറയില്‍ വീണ കുട്ടികളില്‍ ഒരാള്‍ മരിച്ചു. രാജസ്ഥാനിലെ റയ്വാന്‍ ജില്ലയിലെ ഗോപി-മംത ദമ്ബതികളുടെ മകള്‍ കൊനയാണ് (ഏഴ്) മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു സംഭവം. ക്ഷേത്രോത്സവ സ്ഥലത്ത് ബലൂണ്‍ വില്‍പന നടത്തുകയായിരുന്ന രാജസ്ഥാന്‍ കുടുംബത്തിലെ കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. രക്ഷിതാക്കളും ക്ഷേത്രത്തിലെത്തിയവരും കാണാതെ കുട്ടികള്‍ ചിറയുടെ ഭാഗത്ത് എത്തുകയായിരുന്നു. വെള്ളത്തില്‍ വീണ മറ്റു രണ്ടു കുട്ടികളെ പൊലീസുകാരും ക്ഷേത്രത്തിലുണ്ടായിരുന്നവരും രക്ഷപ്പെടുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close