കണ്ണൂർ

“ഭയപ്പെടുത്തി കീഴ്പ്പെടുത്താനാകില്ല ” മുസ്ലിം ലീഗ് പ്രതിഷേധ സദസ് 15 ന്

കണ്ണൂർ:മുസ്ലിം ലീഗ് -യുഡിഎഫ് നേതാക്കളെ കള്ളക്കേസിൽ പെടുത്തി ഭീഷണിപ്പെടുത്തുന്ന സിപിഎം -പോലീസ് നടപടിക്കെതിരെ ഭയപ്പെടുത്തി കീഴ്പ്പെടുത്താനാകില്ല എന്ന മുദ്രാവാക്യ മുയർത്തി മുസ്ലിം ലീഗ് മണ്ഡലം തലങ്ങളിൽ 15ന് പ്രതിഷേധ സദസുകൾ സംഘടിപ്പിക്കും.

കണ്ണൂർ മണ്ഡലം പ്രതിഷേധ സായാഹ്നം കാൽടെക്സിൽ

കണ്ണൂർ:രാഷ്ട്രീയ പ്രതികാരത്തിന്റെ ഭാഗമായി മുസ്ലിംലീഗ് നേതാക്കളെ കള്ളക്കേസിൽ കൊടുക്കാൻ ശ്രമിക്കുന്ന സിപിഎം പോലീസ് നടപടികൾക്കെതിരെ മുസ്ലിം ലീഗ് കണ്ണൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 15ന് വ്യാഴാഴ്ച നാലുമണിക്ക് കണ്ണൂർടെക്സ് ജംഗ്ഷനിൽ പ്രതിഷേധം സംഘടിപ്പിക്കുവാൻ മണ്ഡലം മുസ്ലിം ലീഗ് യോഗം തീരുമാനിച്ചു.
പ്രസിഡണ്ട് ഫാറൂഖ് വട്ടപ്പൊയിൽ അധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി സി സമീർ പിസി അഹമ്മദ് കുട്ടി, സി .എറമുള്ളാൻ ടി കെ നൗഷാദ്, കൊളേക്കര മുസ്തഫ, പി.സി.അമീനുള്ള , പി കെ റിയാസ്, ടിവി മഹമൂദ്, എംപി ആബിദ്, സാജിദ് വട്ടപ്പൊയിൽ പ്രസംഗിച്ചു.

 

അഴീക്കോട് മണ്ഡലം പ്രതിഷേധ സായാഹ്നം കക്കാട്

കണ്ണൂർ:അഴീക്കോട്‌ നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രതിഷേധ സായാഹ്നം 15 ന് വൈകുന്നേരം 4 മണിക്ക് കക്കാട് ലീഗ് കോർണറിൽ നടത്താൻ അഴീകോട് മണ്ഡലം മുസ്ലിം ലീഗ് ഭാരവാഹികളുടെയും പഞ്ചായത്ത്‌ പ്രസിഡന്റ്‌ -സെക്രട്ടറി മാരുടെയും സംയുക്ത യോഗം തീരുമാനിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽകരീം ചേലേരി ഉത്ഘാടനം ചെയ്തു . പ്രസിഡന്റ്‌ കെ വി ഹാരിസ് അദ്ധ്യക്ഷത വഹിച്ചു .ജില്ലാ ട്രഷറർ വി.പി.വമ്പൻ പി എം മുഹമ്മദ്‌ കുഞ്ഞി ഹാജി, കെ പി എ സലീം,സി എച് സലാം, ടി.കെ.നിസാർ .അശ്രഫ് വളപട്ടണം. ഒ. കെ മൊയ്‌ദീൻ. കെ പി റഷീദ്. പി മഹമൂദ് ഹാജി.ടി കെ ഹുസൈൻ.ഹാരിസ് പൂതപ്പാറ. പി.വി.അബ്ദുള്ള മാസ്റ്റർ.എൻ.എഗഫൂർ സംസാരിച്ചു.

തളിപ്പറമ്പിൽ 15 ന് ടൗൺ സ്ക്വയറിൽ മുസ്ലിം ലീഗ് പ്രതിഷേധ സായാഹ്നം

തളിപ്പറമ്പ് :നിയോജകമണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ടൗൺസ്ക്വയറിൽ 15 ന് വൈകീട്ട് 4 മണിക്ക് പ്രതിഷേധ സായാഹ്നം സംഘടിപ്പിക്കാൻ സി.പി.വി. അബ്ദുള്ളയുടെ അധ്യക്ഷതയിൽ ചേർന്ന തളിപ്പറമ്പ് മണ്ഡലം മുസ്ലിം ലീഗ് പ്രവർത്തകസമിതി അംഗങ്ങളുടെയും പഞ്ചായത്ത് മുൻസിപ്പൽ പ്രസിഡണ്ട് സെക്രട്ടറിമാരുടെയും പോഷക ഘടകങ്ങളുടെ മണ്ഡലം പ്രസിഡണ്ട് ജനറൽ സെക്രട്ടറിമാരുടെയും യോഗം തീരുമാനിച്ചു .വ്യാപാര ഭവൻ പരിസരത്ത് നിന്നും പ്രകടനമായാണ് ടൗൺ സ്കവറിൽ പ്രവർത്തകർ പ്രതിഷേധ സായാഹ്നത്തിന് എത്തുക .മണ്ഡലം യോഗം ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം ചെയ്തു .മണ്ഡലം ജനറൽ സെക്രട്ടറി പി മുഹമ്മദ് ഇഖ്ബാൽ സ്വാഗതം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close