കണ്ണൂർ

പിക്കപ് വാനും കാറും കൂട്ടിയിടിച്ച് അപകടം

ചാലോട്∙ പിക്കപ് വാനും കാറും കൂട്ടിയിടിച്ച് ചാലോട് ജംക്‌ഷനിൽ അപകടം. കർണാടകത്തിൽ നിന്നു പഴങ്ങൾ കയറ്റി കണ്ണൂർ ഭാഗത്തേക്കു പോകുകയായിരുന്ന പിക്കപ് വാനും കാറുമാണ് കൂട്ടിയിടിച്ചത്. നിയന്ത്രണം വിട്ട പിക്കപ് വാൻ റോഡിലേക്ക് മറിയുകയും കാർ സമീപത്തെ ഭിത്തിയിൽ ഇടിച്ചു നിൽക്കുകയുമായിരുന്നു. കാർ യാത്രക്കാരായ 2 പേർക്കും  പിക്കപ് ഡ്രൈവർക്കും പരുക്കേറ്റു. ശബ്ദം കേട്ട് എത്തിയവർ ഇവരെ ആശുപത്രിയിൽ എത്തിച്ചു. അപകടത്തിൽ ഇരു വാഹനവും തകർന്നു. എൻജിൻ ഓയിലും ഡീസലും ചോർന്ന് റോഡിൽ ഒഴുകിയതിനെ തുടർന്നു മട്ടന്നൂർ അഗ്നിരക്ഷാ സേന സ്ഥലത്തെത്തി റോഡ് ശുചീകരിച്ചു.

അഞ്ചരക്കണ്ടി, ഇരിക്കൂർ, കണ്ണൂർ, മട്ടന്നൂർ എന്നിവിടങ്ങളിൽ നിന്നു വാഹനങ്ങൾ എത്തുന്ന ചാലോട് ജംക്‌ഷനിൽ അപകടം പതിവു സംഭവമാണ്. കണ്ണൂർ വിമാനത്താവളത്തിലേക്ക് ഉൾപ്പെടെ പോകുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടുന്നു. അപകടം ഒഴിവാക്കാൻ ചാലോട് ജംക്‌ഷനിൽ സിഗ്നൽ സംവിധാനം ഒരുക്കണമെന്ന നാട്ടുകാരുടെ ആവശ്യം ഇതുവരെ നടപ്പാക്കാത്തതാണ് അപകടം പതിവാകുന്നതിനു കാരണമെന്നു പരാതി ഉണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close