Uncategorizedകണ്ണൂർകേരളം

ഇരിക്കൂറിൽ കാണാതായ ഇതര സംസ്ഥാന തൊഴിലാളിയെ കൊന്നു കുഴിച്ചിട്ടതാണെന്നു തെളിഞ്ഞു

 

കണ്ണുർ: ഇരിക്കൂറിൽ കാണാതായ ഇതര സംസ്ഥാന തൊഴിലാളിയെ കൊന്നു കുഴിച്ചിട്ടതാണെന്നു തെളിഞ്ഞു.സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ ഇരിട്ടി ഡി.വൈ.എസ്.പി പ്രിൻസ് എബ്രഹാമിൻ്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തു.മുർഷിദബാദ് സ്വദേശി അഷീക്കുൽ ഇസ് ലാമിനെയാണ് (21) കൊന്നു കുഴിച്ചിട്ടതായി പ്രതി മൊഴി നൽകിയത്.ഇയാളുടെ സഹപ്രവർത്തകനും കൂടെ താമസിച്ചിരുന്നയാളുമായ മുർഷിദബാദ് സ്വദ്ദേശി പരേഷ് നാഥ് മണ്ഡലിനെ (26)യാണ് പിടികൂടിയത്.ഇരിക്കൂറിൽ പെരുവളത്ത് പറമ്പിലെ വാടക മുറിയിൽ താമസിച്ചു ചെങ്കൽ മേഖലയിൽ ജോലി ചെയ്തു വരികയായിരുന്നു ഇരുവരും.കഴിഞ്ഞ 21 മുതലാണ് പരേഷിനെ കാണാതായത്.തുടർന്ന് തൊഴിലുടമ പരാതി നൽകിയത് ഇതിനെ തുടർന്നാണ് പൊലിസ് അന്വേഷണമാരംഭിക്കുകയും സഹപ്രവർത്തകനെ ചോദ്യം ചെയ്യുകയും ചെയ്തത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close