കേരളം

പനിയെന്ന് പറഞ്ഞ് ക്ലാസില്‍ നിന്ന് ഹോസ്റ്റലിലേക്ക് പോയി; വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചനിലയില്‍

കോളേജ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് യുവക്ഷേത്ര കോളേജ് വിദ്യാർത്ഥി അട്ടപ്പാടി കൽക്കണ്ടി സ്വദേശി ആദിത്യനെയാണ് താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.അട്ടപ്പാടി കക്കുപ്പടിയിലെ ഹോമിയോ ഡോക്ടർ രാജീവിന്‍റെ മകനാണ് മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയായ ആദിത്യൻ.

ഉച്ചയ്ക്ക് ക്ലാസിൽ നിന്ന് പനിയാണെന്ന് പറഞ്ഞ് ആദിത്യന്‍ റൂമിലേക്ക് പോയെന്ന് കോളേജ് അധികൃതര്‍ പറഞ്ഞു. ഉച്ചയ്ക്ക് 2 മണിയ്ക്കും 3 മണിക്കും ഇടയിലാണ് സംഭവം. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.ആത്മഹത്യാ കുറിപ്പ് മുറിയിൽ നിന്ന് കണ്ടെത്തി. സംഭവത്തിന്‌ ആരും ഉത്തരവാദി അല്ലെന്ന് കുറിപ്പിൽ ഉണ്ടെന്നാണ് വിവരം. കോങ്ങാട് പൊലിസ് ഹോസ്റ്റലിൽ പരിശോധന നടത്തി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close