കേരളം

മഴക്കാലത്ത് കുഴിയുണ്ടായാൽ 24 മണിക്കൂറിനകം പരിഹാരം

തിരുവനന്തപുരം: മഴക്കാലത്ത് റോഡുതകർന്നാൽ പരിഹാരത്തി നായി കർമസേനയുമായി മരാമത്ത് വകുപ്പ്. 24 മണിക്കൂറിനകം നന്നാക്കുന്നുണ്ടെന്ന് ഇവർ ഉറപ്പാക്കണം. കർമസേനകൾക്കുകീഴിൽ പ്രത്യേക കൺട്രോൾറൂമും ആരംഭിക്കും. റോഡ്, പാലം എന്നിവ യുടെ തകർച്ച ജനങ്ങൾക്ക് കൺട്രോൾറൂമിൽ വിളിച്ചറിയിക്കാം. അപ്പോൾത്തന്നെ വിവരം ബന്ധപ്പെട്ട ഫീൽഡ് ഉദ്യോഗസ്ഥനെ അറി യിക്കും. അതോടൊപ്പം ജില്ലാതല ടാക്സ്ഫോഴ്സിനെയും അറിയിക്കും. ജില്ലാതല ടാസ്ക്ഫോഴ്സ് ഈ പ്ര ശ്നം താത്കാലികമായെങ്കിലും പരിഹരിച്ചുവെന്ന് ഉറപ്പാക്കണം. 24 മണിക്കൂറിനകം താത്കാലികമാ യെങ്കിലും പ്രശ്നം പരിഹരിക്കാനാണ് നിർദേശം. പരമാവധി 48 മണിക്കൂറും അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close